കേരളത്തിലെ പുരുഷജനസംഖ്യ വർധിച്ചു.
കേരളത്തിലെ പുരുഷജനസംഖ്യ വർധിച്ചു.
കേരളത്തിൽ അന്യദേശ തൊഴിലാളികൾ 35 ലക്ഷം : ഇവർ പ്രതിവർഷം നാട്ടിലേക്കയക്കുന്നത് 25000 കോടി രൂപ.
അന്യസംസ്ഥാന തൊഴിലാളികളെക്കൂടി കേരളത്തിന്റെ ജനസംഖ്യയിൽ ഉൾപ്പെടുത്തിയാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം എന്ന കേരളത്തിന്റെ റിക്കാർഡ് തകരും.
2ഇപ്പോൾ കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ സംഖ്യ മുപ്പത്തഞ്ചു ലക്ഷത്തോളം വരും. ഇവരിൽ തൊണ്ണൂറു ശതമാനത്തിലേറെയും പുരുഷന്മാർ ആണ്. സകുടുംബം താമസിക്കുന്നവർ ചെറിയ ഒരു ശതമാനം മാത്രമേയുള്ളു. കേരളത്തിൽ ഒരു ജനസംഖ്യാ വിസ്ഫോടനം രൂപപ്പെട്ടു വരുന്നുണ്ടെന്നു തീർച്ച. ഇരുപത്തയ്യായിരം കോടി രൂപയോളം അവർ സ്വന്ത നാടുകളിലേക്ക് കുടുംബം പോറ്റാൻ അയയ്ക്കുന്നു. 013 ൽ ഡി. നാരായണ, സി എസ് വെങ്കിടേശൻ, എം.പി.ജോസഫ് എന്നിവർ കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിനു വേണ്ടി നടത്തിയ പഠനമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ വ്യാപനത്തെപ്പറ്റിയും സാമ്പത്തികഘടനയിലും സമൂഹത്തലത്തിലും ഉള്ള പങ്കിനെപ്പറ്റിയും ആധികാരികരേഖയായി ഇപ്പോഴും ഉള്ള രേഖ. അന്നത്തെ കണക്കനുസരിച്ച് കേരളത്തിൽ ഉള്ള 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ ഒരുവർഷം ശരാശരി പതിനേഴായിരത്തഞ്ഞൂറു കോടി രൂപ സ്വന്ത നാടുകളിലേക്ക് അയച്ചിരുന്നു. പ്രതിവർഷം രണ്ടരലക്ഷം ആളുകൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടി എത്തുന്നു. അങ്ങനെ പത്തു വര്ഷം കൊണ്ട് (2023 ൽ) ഇവരുടെ എണ്ണം ഇരട്ടി (അമ്പതുലക്ഷം) ആവും. ഇവർക്കെല്ലാം തൊഴിൽ അവസരങ്ങൾ കേരളത്തിൽ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
കേരളത്തിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ ഏറ്റവും വലിയ കേന്ദ്രീകരണം ഉള്ള പ്രദേശം പെരുമ്പാവൂർ ആണ്. കേരളത്തിലേക്ക് എമ്പതുകളുടെആദ്യപകുതി മുതൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങുന്നത്. 1980 ൽ നടപ്പിലായ കേന്ദ്ര സർക്കാരിന്റെ പുതിയ വനനിയമം മൂലം ആസാംകാടുകളിലെ മരംമുറി നിർത്തലാക്കി. അതോടെ ലോകത്തിലെ തന്നെ വലിയ തടിവ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ആസാമിൽ പതിനായിരക്കണക്കിന് ആളുകൾ തൊഴിൽ രഹിതരായി. കേരളത്തിൽ ഏറ്റവും അധികം തടി മില്ലുകളും അനുബന്ധ തൊഴിലുകളും ഉള്ള പെരുമ്പാവൂരിൽ അവരിൽ ഒരു വിഭാഗം തൊഴിൽ തേടി എത്തി. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം പ്രദേശങ്ങളിലായി ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് തടിമില്ലുകളും അനുബന്ധവ്യവസായ സ്ഥാപനങ്ങളും ഉണ്ട്.ഇവിടൊക്കെയായി പതിനായിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ആ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നു.
പെരുമ്പാവൂരിലെ ഭായി സ്ട്രീറ്റ് പ്രസിദ്ധമാണ്. തൊഴിൽ അന്വേഷിച്ചു നാനാതരം തൊഴിലാളികൾ ഒന്നിച്ചു കൂടുന്ന സ്ഥലം. ആവശ്യക്കാർ അവിടെ വന്നു ഒറ്റയ്ക്കോ കൂട്ടത്തോടെയോ അത്തതു തൊഴിലനുസരിച്ചു അവരെ ബൈക്കിലും, കാറിലും ടെമ്പോയിലും ഒക്കെയായി കൊണ്ട് പോവുന്നു.
ഭായിമാർ എന്നാണു പൊതുവെ ഉത്തരേന്ത്യക്കാരായ തൊഴിലാളികളെ വിളിക്കുന്നത്. അതിനാൽ ആണ് ഭായി സ്ട്രീറ്റ് എന്ന് അവർ ഒത്തുകൂടുന്ന തെരുവിന് പേര് വീണത്. അവരുടെ നാട്ടിലെ സാധനങ്ങൾ (ആഹാര സാധനങ്ങളും ബീഡിയും മറ്റു പുകയില ഉൽപ്പന്നങ്ങളും ഉൾപ്പെടെ) വിറ്റ് ഉപജീവനം നയിക്കുന്നവർ ഇവരുടെ കൂട്ടത്തിൽ ഉണ്ട്. ആഗോളവൽക്കരണഫലമായി നിർമ്മാണ രംഗവും മറ്റു തൊഴിൽ മേഖലകളും സജീവമായി., പിന്നീടിങ്ങോട്ടു കേരളത്തിലെ തൊഴിൽ മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യം ആണ് നാം കാണുന്നത്.. പെരുമ്പാവൂരിലെ ഭായി സ്ട്രീറ്റ് ഇന്നു സംസ്ഥാനമാകെ വ്യാപിച്ചു ഭായി സ്റ്റേറ്റ് എന്ന് വിളിക്കാവുന്ന അവസ്ഥയിലേക്ക് കേരളം അതിവേഗം നീങ്ങുന്നു.
ഇവിടെ മലയാളിക്കു വേണ്ടി വിയർപ്പൊഴുക്കി അവർ സമ്പാദിക്കുന്ന പണം കൊണ്ട് അവരുടെ കുടുംബങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നു, കുട്ടികൾ പഠിക്കുന്നു, മാതാപിതാക്കളെയും ബന്ധുക്കളെയും പട്ടിണിയില്ലാതെ പുലർത്തുന്നു, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നു.
ഇവർ പ്രധാനമായും ജോലി ചെയ്യുന്നത് നിർമ്മാണ മേഖലയിൽ ആണ്. വൻകിട നിർമ്മാണങ്ങൾ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രാമനഗര വ്യത്യാസമില്ലാതെ നടക്കുന്നുണ്ടല്ലോ. അവയോടനുബന്ധിച്ചുള്ള ലേബർ ക്യാമ്പുകളിൽ ആണ് ഇവർ കഴിയുന്നത് .
പ്ലൈവുഡ് വ്യവസായം, കശുവണ്ടി സംസ്കരണം, കശാപ്പുശാലകൾ, ഓയിൽ മില്ലുകൾ, ഇഷ്ടികക്കളങ്ങൾ, മാളുകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ, സെക്യൂരിറ്റി ഏജൻസികൾ മുതലായവയിൽ ഒക്കെ അന്യദേശ തൊഴിലാളികൾ വലിയ സംഖ്യയിൽ പണിയെടുക്കുന്നു. അന്യ ദേശ തൊഴിലാളികളുടെ സേവനം ഇന്ന് കേരളത്തിലെ ഏതാണ്ട് എല്ലാ തൊഴില്മേഖലകളിലും ലഭ്യമാണ്. അറുപതു ശതമാനം അന്യദേശ തൊഴിലാളികളും നിർമ്മാണ മേഖലയിൽ ആണുള്ളത്.
കരാർ തൊഴിലാളികൾ ആയിട്ടാണ് അധികം പേരും പണിയെടുക്കുന്നത്, പ്രത്യേകിച്ച് നിർമ്മാണ മേഖലയിലും വ്യവസായ മേഖലയിലും. ഇവരിൽ അന്യ രാജ്യത്തുനിന്ന് വന്നു അനധികൃതമായി താമസിക്കുന്നവർ ഉണ്ടെങ്കിലും കൃത്യമായ കണക്കുകളുടെ അഭാവത്തിൽ ഇവരെ കണ്ടെത്തുക പ്രയാസം ആണ്. ബംഗാളദേശിൽ നിന്നുള്ളവർ അനധികൃതമായി വന്നവർ ആയതിനാൽ അവർ ലേബർ ക്യാമ്പുകളിൽത്തന്നെ കഴിയുകയും ദീർഘകാലം ഒരേ തൊഴില്ക ഉടമയുടെ കൂടെ പണിയെടുക്കുകയും ചെയ്യൂ. വന്നത് പോലെ എളുപ്പമല്ല തിരിച്ചുപോക്ക് എന്നതിനാലും അടിമപ്പണിക്കാരായി അവർ കഴിഞ്ഞു കൂടുന്നു.
ഈ വിഷയത്തിൽ കൃത്യമായ കണക്കുകൾ ഇപ്പോൾ സർക്കാരിന്റെ പക്കൽ ഇല്ല. കണക്കെടുക്കുന്നുണ്ടെന്ന് എന്ന് തൊഴിൽമന്ത്രി പലപ്പോഴും പറയുന്നുണ്ട്. പക്ഷെ സർക്കാർതലത്തിൽ ക്ഷേമപ്രവർത്തനങ്ങളും ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളവരുടെ പരിമിതമായ വിവരങ്ങൾ മാത്രമേ സർക്കാരിന്റെ പക്കൽ ഉള്ളൂ. പ്രതിദിനം അറുന്നൂറ്റമ്പതോളം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പുതിയതായി വരുന്നു. തിരിച്ചു പോകുന്നവരുടെ എണ്ണംവളരെ കുറവാണ്. ഇവരിൽ ഏറെയും പതിനാറിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർ ആണ്.
തൊഴിലാളികളുടെ ആനുകൂല്യങ്ങളോ ക്ഷേമപ്രവർത്തനങ് ങളോ ഇവരിൽ ഏറെപ്പേർക്കും ലഭിക്കാറില്ല. സർക്കാരിമ്പട്ടി പക്കൽ കൃത്യമായ കണക്കില്ല. അന്യദേശ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ചില തൊഴിൽ മേഖലകളിൽ നടക്കുന്നുവെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ എത്രയോ ഇരട്ടിപേർ ഇവിടെ തൊഴിൽ മേഖലകളിൽ ഉണ്ട്. രാജ്‌സിറ്റർ ചെയ്‌താൽ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കേണ്ടി വരും. അത് തൊഴിലുടമകളുടെയും കരാറുകാരുടെയും അമിത ലാഭത്തെ കുറയ്ക്കും. അതിനാൽ ഭരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ച് പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് വ്യാപകമായ തോതിൽ തൊഴിൽ നിയമങ്ങൾ ഇവിടെ ലംഘിക്കപ്പെടുന്നു. തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുകയും തൊഴിലാളി വർഗ സർവാധിപത്യം മുദ്രാവാക്യമാക്കിയ പാർട്ടികളോ യൂണിയനുകളോ അന്യസംസ്ഥാനതൊഴിലാളികളുടെ അവകാശങ്ങൾ - മനുഷ്യാവകാശം ഉൾപ്പെടെ-സംരക്ഷിക്കുവാൻ ശ്രമിച്ചു കാണുന്നില്ല.
രാജ്യത്തെ നിയമം അനുസരിച്ചു അന്യദേശ തൊ ഴിലാളികൾക്കും ഇവിടെ വസ്തുവകകൾ സമ്പാദിക്കുവാനും വോട്ടവകാശം വിനിയോഗിക്കുവാനും അവകാശം ഉണ്ട്. കേരളത്തിന് പുറത്തു മലയാളികൾ ഇത് ചെയ്തു വരുന്നുണ്ടല്ലോ. അന്യദേശ തൊഴിലാളികളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനകളും ചിലേടത്തെങ്കിലും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്തു മലയാളികൾ ചെയ്തത് നമ്മൾ അവർ ഇവിടെ വന്നു ചെയ്യുന്നു. വ്യത്യാസം പ്രധാനമായും തൊഴിൽ മേഖലയുടേതാണ്. ഗൾഫ് രാജ്യങ്ങളിൽ ഒഴികെ തൊഴിലാളികളായി ജോലി ചെയ്യുന്നമലയാളികൾ വിരളം ആണ്. കേരളത്തിന് പുറത്തു ഇന്ത്യയ്ക്കകത്തു മലയാളികൾ ഏറെയും വൈറ്റ് കോളർ ജോലികൾ ആണ് ചെയ്യുന്നത്.ഇവിടെവ്യവസായ മേഖല സജീവമായാൽ തൊഴിൽ തേടി പുറത്തു പോകുന്നവരുടെ എണ്ണം കുറഞ്ഞേനേ.
കായികാധ്വാനം ആവശ്യമുള്ള തൊഴിലുകൾ ആണ് അന്യദേശ തൊഴിലാളികൾ കേരളത്തിൽ ചെയ്യുന്നത്. മേലനങ്ങി പണി എടുക്കാൻ മലയാളികൾ തയ്യാറല്ല. വേല മറുനാട്ടിലാണെങ്കിൽ അതിനു മടിയും ഇല്ല. വിസയ്ക്കും മറ്റുമായി ലക്ഷങ്ങൾ കൊടുത്തു പതിനായിരം രൂപയ്ക്കും ഇരുപത്തയ്യായിരം രൂപയ്ക്കു മൊക്കെ തുല്യം വരുന്ന അറബിപ്പണത്തിനു വേണ്ടി മണ്ണ് ചുമന്നും, വീട്ടുജോലി ചെയ്തും കഷ്ടപ്പെടുന്നു. കേരളത്തിൽ അവർ വിട്ടിട്ടു പോയ തൊഴിലിനു അതിലേറെ വാങ്ങുന്ന അന്യദേശ തൊഴിലാളികൾ ഉണ്ട്. അവരുടെ സംഖ്യയേക്കാളും എത്രയോ ഇരട്ടി വരുന്ന മലയാളികൾ വെളിനാടുകളിൽ ജോലി ചെയ്യുന്നുണ്ട്
തൊഴിലാളികളുടെ കൂട്ടത്തിൽ അടിമപ്പണിക്കാരും അന്യരാജ്യത്ത് നിന്നുള്ളവരും ഉണ്ടെന്നുള്ളത് സത്യമാണ്. ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ കൂട്ടത്തിൽ ബംഗ്ലാദേശിൽ നിന്നും നേപ്പാൾ വഴിയും മറ്റും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയവരും ഉണ്ടെന്നു റിപ്പാർട്ടുകൾ വന്നിരുന്നു. ഒന്നര ദശകത്തിലേറെയായി ഇത് സംഭവിച്ചിട്ടുണ്ട്. അത്തരക്കാരിൽ തീവ്രവാദികളും ഉണ്ടാവാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആവില്ല. ആസാമിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും തീവ്രവാദിഗ്രൂപ്പുകളുടെ നേതാക്കന്മാരെയും പ്രവർത്തകരേയും കേരളത്തിൽനിന്നും അറസ്റ്റ് ചെയ്തിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ.
കേരളത്തിലെ ചില സ്ഥലങ്ങളിൽ ബംഗാളിയിലും ഹിന്ദിയിലും ഒറിയഭാഷയിലും ഒക്കെ ബസ്സിന്റെയും കഥകളുടെയും ബോർഡുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ടല്ലോ. അന്യസംസ്ഥാന തൊഴിലാളികൾ മലയാളം പഠിക്കുന്നുണ്ട്. കുട്ടികൾ കലോത്സവങ്ങളിലും മറ്റും പങ്കടെടുക്കുന്ന വിധത്തിൽ അവർ മലയാളത്തോട് ഇഴുകി ചേർന്നിട്ടുണ്ട്. മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചു സ്വദേശത്തു കൊണ്ടുപോയി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നവരുണ്ട്. ചെയ്യുന്നവരുണ്ട്. പെൺകുട്ടിക്ക് കഴിക്കുവാൻ അവരുടെ വീട്ടിലെ കുളത്തിൽ നിന്നുള്ള മീൻ ഇനങ്ങളെ കൊണ്ട് പോയി ബംഗാളിലെ കുളത്തിൽ വളർത്തിയ ഒരു തൊഴിലാളിയെ പ്പറ്റി വാർത്തകൾ വന്നിരുന്നു.
ഇവിടുത്തെ കൂലിക്കൂടുതലും സമാധാനാന്തരീക്ഷവും ആണ് അന്യ ദേശ തൊഴിലാളികളെ ഇങ്ങോട്ടു ആകർഷിക്കുന്ന പ്രധാനഘടകം. സ്വതന്ത്രമായി പണിയെടുക്കുകയും ലേബർകഴിയുന്ന വരുടെ എണ്ണം ഗ്രാമ പ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും ആണുള്ളത്. തദ്ദീശീയരുമായി ഇട പഴകി സമാധാനപൂര്ണമായിട്ടാണ് ഇവർ കഴിയുന്നത്.ക്യാംപുകളിൽ അല്ലാതെ സ്വന്തം നിലയ്‌ക്കോ കൂട്ടാളികളോ ബന്ധുക്കളോ ചേർന്ന് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരും ഉണ്ട്. ചിലേടങ്ങളിൽ തദ്ദീശീയരുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. കൂടുതലും മാലിന നിർമാർജനം, സാനിറ്റേഷൻ പ്രശ്ശ്‌നങ്ങൾ മുതലായവ മൂലം ആണ്. ചെറിയ വാടക വീടുകളിൽ ഒരുപാടുപേർ ഒന്നിച്ചു താമസിക്കുമ്പോൾ ഉള്ള ജലക്ഷാമം, മാലിനങ്ങൾ, പ്രാഥമികാവശ്യങ്ങൾക്കുള്ള അസൗകര്യങ്ങൾ മുതലായവ മൂലം ഉണ്ടടക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഇത്തരം സംഘർഷങ്ങളുടെ പ്രധാന കാരണം ആണ്.
മലയാളി പെൺകുട്ടികളെ ചതിച്ചു കടത്തിക്കൊണ്ടു പോയി വേശ്യാവൃത്തിക്ക് വിനിയോഗിച്ചവരും ഉണ്ട്. കൊള്ളയും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ അന്യദേശ തൊഴിലാളികൾ ഏർപ്പെട്ടിട്ടുണ്ട്. അവർ തമ്മിലുള്ള കലഹങ്ങളും കുടിപ്പകകളും കുറ്റകൃത്യങ്ങളിൽ അവസാനിച്ചതിനെ ഒരുപാട് സംഭവങ്ങൾ ഉണ്ട്. അന്യദേശവും തൊഴിലാളികൾ ഇടപാടുകാരെയുള്ള വ്യഭിചാര റാക്കറ്റുകൾ പെരുമ്പാവൂരിലും മറ്റു ചില പ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്നത് ഈയിടെ പോലീസ് കണ്ടെത്തി നടപടിയെടുത്തിരുന്നു.
തൊഴിലാളികൾ എന്ന നിലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ? അവർ കൂട്ടം കൂടാൻ പോലും സമ്മതിക്കാതെ അവരെ തല്ലിയൊടിച്ചസംഭവം തിരുവനന്തപുരത്തു ഗാന്ധി പാർക്കിൽ ഉണ്ടായിട്ടുണ്ട്. ആഴ്ചതോറും സുഹൃദ് സംഗമങ്ങളും ബന്ധു ദർശനങ്ങളും ഒക്കെയായി പാർക്കിൽ ഒത്തു കൂടാറുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ യാണ് തിരുവനന്തപുരത്തുകാർ നിർദ്ദയം തള്ളി ഓടിച്ചത്.
മലയാളികൾക്ക് മറുനാട്ടിൽ ലഭിക്കുന്ന പരിഗണനയോ മാന്യതയോ നാം അവർക്കു കൊടുക്കുന്നില്ല ർന്നതാണ് വാസ്തവം. അവരുടെ മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കു തൊഴിലാളി എന്നനിലയിലുള്ള അവകാശങ്ങൾക്കും വേണ്ടി ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോ പ്രസ്ഥാനങ്ങളോ മുന്നോട്ടു വന്നിട്ടുണ്ടോ? വരേണ്ടി വരും. നിയമപരമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവരുടെ പൗരാവകാശത്തെ തടയുവാൻ എങ്ങനെ കഴിയും? വോട്ടർമാർ എന്ന നിലയിൽ അധികം താമസിയാതെ അവരും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ സുപ്ര ധാനമായ പങ്കു വഹിക്കുമെന്നു തീർച്ചയാണ്.
Comments
Post a Comment